
വിവാഹം നടക്കാനും, ദീർഘസുമംഗലി ആകാനും മകം തൊഴൽ അതിവിശേഷം; അറിയാം ഐതീഹ്യവും പ്രത്യേകതകളും
തങ്ക ഗോളക ചാർത്തി ആഭരണങ്ങൾ അണിഞ്ഞാണ് ദേവി ഭക്തർക്ക് ദർശനം നൽകുന്നത്

ഗുരുവായൂർ അമ്പലത്തിൽ ഉണ്ണികൃഷ്ണൻ ഓടിക്കളിക്കുന്നതും, സദ്യ വിളമ്പുന്നതും, കൃഷ്ണനാട്ടം കേൾക്കുന്നതും ഒക്കെ നേരിട്ട് കാണാറുള്ള വില്വമംഗലം സ്വാമി ഒരിക്കൽ കുംഭമാസത്തിലെ ചോറ്റാനിക്കര ക്ഷേത്രത്തിലെത്തിയപ്പോൾ ദേവിയെ നേരിട്ട് ദർശിച്ചു എന്നാണ് മകം തൊഴലിന്റെ ഐതിഹ്യം.
പുരുഷന്മാരെക്കാൾ സ്ത്രീകളാണ് അധികവും ഈ സമയത്ത് ദർശനത്തിന് ക്ഷേത്രത്തിൽ എത്തുന്നത്. ദീർഘസുമംഗലി ആകാനും അവിവാ ഹിതകളുടെ വിവാഹം നടക്കാനും സർവ്വാഭീഷ്ടങ്ങൾക്കും ഈ സമയത്ത് ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് വിശേഷമാണെന്നാണ് വിശ്വാസം.
അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ എന്നീ മന്ത്രങ്ങൾ ഉരുവിടുന്ന ഭക്തരെ സർവ്വാഭരണ വിഭൂഷിതയായി വലതു കൈയിനാൽ അനുഗ്രഹിക്കുന്ന ദിവസമാണ് മകം തൊഴൽ. തങ്ക ഗോളക ചാർത്തി ആഭരണങ്ങൾ അണിഞ്ഞാണ് ദേവി ഭക്തർക്ക് ദർശനം നൽകുന്നത്. മറ്റു ദിവസങ്ങളിലെല്ലാം ഇടതുകൈ കൊണ്ടാണ് ദേവി അനുഗ്രഹിക്കുന്നത്.
മാര്‍ച്ച് രണ്ട് തിങ്കളാഴ്ചയാണ് ചോറ്റാനിക്കര മകം തൊഴല്‍ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 9.30 വരെയാണ് മകം തൊഴല്‍ നടക്കുക. മാര്‍ച്ച് മൂന്നിന് പൂരം എഴുന്നള്ളിപ്പും നടക്കും. മാര്‍ച്ച് 4 ന് ഉത്രം ആറാട്ടും, മാര്‍ച്ച് 5 ന് അത്തം ഗുരുതിയും നടക്കും.
News Now
പ്രാരംഭവില 11.80 ലക്ഷം; ഹോണ്ട എലിവേറ്റ് ഫെയ്സ് ലിഫ്റ്റ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്

പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

Summary
The Chottanikkara Makam Thozhal will be held on Monday, March 2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിലെ പൊലീസ് പരിശോധന; പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകന്റെ വിരലറ്റു

'കുട്ടികളുടെ സുരക്ഷ പ്രധാനം'; അതിക്രമം ഇനി ഇന്ത്യന്‍ അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍
