കുഞ്ചാക്കോ, ഹരിഹരന്‍... ഹിറ്റ് സിനിമകളുടെ ഛായാഗ്രാഹകന്‍; ടിഎന്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു

1960ല്‍ ഇറങ്ങിയ ഉമ്മ എന്ന ചിത്രത്തില്‍ സ്വതന്ത്ര സംവിധായകനായി.

tn krishnan kutty
ടിഎന്‍ കൃഷ്ണന്‍കുട്ടി
Edited by :Sujith
Last Updated :7 സെപ്റ്റംബർ 2026, 9:39 am IST

ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹരിഹരന്‍ ആദ്യമായി സംവിധനം ചെയ്ത ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പടെ ഏഴുപതിലേറെ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ചിരുന്നു. 1960ല്‍ ഇറങ്ങിയ ഉമ്മ എന്ന ചിത്രത്തില്‍ സ്വതന്ത്ര സംവിധായകനായി.

കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോ നിര്‍മിച്ച സീത, നീലി സാലി, ഉണ്ണിയാര്‍ച്ച, കൃഷ്ണ കുചേല, പാലാട്ടു കോമന്‍, ഭാര്യ, റബേക്ക, കടലമ്മ, പഴശ്ശിരാജ, ശകുന്തള, ജയില്‍, അനാര്‍ക്കലി, തിലോത്തമ തുടങ്ങി ഉദയായുടെ മിക്ക ചിത്രങ്ങള്‍ക്കും കൃഷ്ണന്‍കുട്ടിയായിരുന്നു ഛായാഗ്രാഹകന്‍. തിക്കുറുശ്ശി സുകുമാരന്‍ നായര്‍, എംഎം നേശന്‍, പിജെ ആന്റണി, ശശികുമാര്‍, എബി രാജ്, കെ നാരായണന്‍ തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി.

മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായ കണ്ണൂര്‍ ഡീലക്‌സിന്റെ ഛായാഗ്രണം അദ്ദേഹമായിരുന്നു. പത്തോളം എ ബി രാജ് ചിത്രങ്ങളില്‍ അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ഒടുവില്‍ ഛായാഗ്രഹണം നിര്‍വഹിച്ച വിഷുപ്പക്ഷി പുറത്തിറങ്ങിയില്ല. 1973 മുതല്‍ 1978 വരെയുള്ള കാലഘട്ടത്തില്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള ക്യാമറാമാനായിരുന്നു കൃഷ്ണന്‍കുട്ടി. അമ്പതോളം നസീര്‍ ചിത്രങ്ങള്‍ക്ക് അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചു. മമ്മൂട്ടി ആദ്യമായി അഭിനയിച്ച കാലചക്രം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും കൃഷ്ണന്‍കുട്ടി തന്നെ.

ഭാര്യ ലളിതമ്മ, മക്കള്‍ ഹരികൃഷ്ണന്‍, ജയകൃഷ്ണന്‍, ജ്യോതികൃഷ്ണ. സംസ്‌കാരം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പില്‍

News Now

Summary

Cinematographer TN Krishnankutty has passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates