സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളി തിളക്കം; തൃശൂര്‍ സ്വദേശിനി മീരയ്ക്ക് ആറാം റാങ്ക്, നിരവധിപ്പേര്‍ റാങ്ക് പട്ടികയില്‍ 

2020ലെ  സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

ന്യൂഡല്‍ഹി: 2020ലെ  സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം. നിരവധി മലയാളികള്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചു. തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ മീര കെ ആണ് ഒന്നാമത്.  ആറാം റാങ്കാണ് മീര നേടിയത്.

മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ 14-ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധന്‍ 57, അപര്‍ണ്ണ എം ബി 62 ,പ്രസന്നകുമാര്‍ 100, ആര്യ ആര്‍ നായര്‍ 113,  കെഎം പ്രിയങ്ക 121,  ദേവി പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്പ 147, രാഹുല്‍ എല്‍ നായര്‍ 154, രേഷ്മ എഎല്‍ 256,  അര്‍ജുന്‍ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.   

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now