തിയേറ്ററില്‍ വടിവാള്‍ വീശി, മൂന്നുപേര്‍ക്ക് വെട്ടേറ്റു; രണ്ടുപേര്‍ അറസ്റ്റില്‍

സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നുപേരെ വടിവാള്‍ കൊണ്ട് വെട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
Last Updated :20 January 2024, 9:25 am IST
Edited by :migrator


തിരുവല്ല: സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നുപേരെ വടിവാള്‍ കൊണ്ട് വെട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാണ്ടനാട് സ്വദേശി സുധീഷ്, കീഴ്‌ച്ചേരിമേല്‍ സ്വദേശി സുജിത് കൃഷ്ണന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ശനിയാഴ്ച വൈകുന്നേരം തിരുവല്ല കടപ്രയലുള്ള തിയേറ്ററിലാണ് സംഭവം നടന്നത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ സുധീഷ് അടക്കമുള്ള സംഘത്തെ തീയേറ്റര്‍ ജീവനക്കാര്‍ പുറത്താക്കി. തുടര്‍ന്ന് പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സുധീഷും സുഹൃത്തുക്കളും ചേര്‍ന്ന് വടിവാള്‍ വെച്ച് മൂന്നുപേരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുന്‍പേ സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെങ്ങന്നൂരിലെ ലോഡ്ജില്‍ നിന്നാണ് സുധീഷിനെയും സുജിത്തിനെയും പിടികൂടിയത്. കേസിലെ രണ്ടാം പ്രതി നിഷാദ് ഒളിവിലണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now