
നേരത്തെ പുറപ്പെടാനൊരുങ്ങി; പൊലീസും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റം, തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ മിന്നല്‍ പണിമുടക്ക്-വിഡിയോ
തൃശ്ശൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 40 ഓളം സ്വകാര്യബസുകളാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.55 മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് പണിമുടക്കിയത്

തൃശ്ശൂര്‍: തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. സമയക്രമം പാലിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് ബസ് തടഞ്ഞതാണ് സമരത്തിന് കാരണം. പൊലീസും ബസ് ജീവനക്കാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും നടന്നു. തൃശ്ശൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 40 ഓളം സ്വകാര്യബസുകളാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.55 മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് പണിമുടക്കിയത്.
തൃശൂര്‍-കുറ്റിപ്പുറം റോഡ് പണി നടക്കുന്നതിനാല്‍ സമയത്തിന് ഓടിയെത്താന്‍ സാധിക്കാത്തതിനാല്‍ 15 മിനിറ്റ് മുമ്പ് ബസ് പുറപ്പെടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മിന്നല്‍ പണിമുടക്കില്‍ കലാശിച്ചത്. 3.18ന് പുറപ്പെടേണ്ട ബസ് 2.55 ന് ശക്തന് സ്റ്റാന്റില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ കണ്ട്രോള് റൂം പൊലീസ് ജീപ്പ് ബസിനു മുന്നിലിട്ട് തടയുകയായിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.
കേസെടുക്കുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. മറ്റു ബസുകാര് പരാതി നല്‍കിയതിന് അനുസരിച്ചാണ് പൊലീസ് തടഞ്ഞത്. സമയക്രമത്തിന് മുമ്പ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആര്ടിക്കും കമ്മീഷണര്‍ക്കും നേരത്തെ കത്ത് നല്‍കിയിരുന്നതായി ബസ് ജീവനക്കാര്‍ പറഞ്ഞു. തൃശ്ശൂരില്‍ നിന്ന് കുന്നംകുളം വരെ ഓടിയെത്താന്‍ 36 മിനിറ്റ് ആണ് അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍ പുഴയ്ക്കല്‍ ശോഭാ സിറ്റി കഴിയുമ്പോഴേയ്ക്കും 30 മിനിറ്റ് കഴിയുമെന്നും ഇവര്‍ പറയുന്നു. മിന്നല്‍ പണിമുക്കിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് തൃശൂര്‍ക്ക് വരുന്ന സ്വകാര്യ ബസ്സുകള്‍ ഇപ്പോള്‍ കുന്നംകുളത്ത് സര്‍വീസ് അവസാനിപ്പിച്ച് മടങ്ങി പോവുകയാണ്. ആര്‍ടിഒയുമായി ചര്‍ച്ച നടത്തി തീരുമാനം ആയിട്ട് മാത്രമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളുവെന്ന നിലപാടിലാണ് ബസ് ജീവനക്കാര്‍. അതേസമയം ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരോട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
Related News


'കൊല്ലാന്‍ നോക്കുന്നോ'; നടുറോഡില്‍ ബസ് തടഞ്ഞിട്ട് യുവതി, കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസ് അഴിഞ്ഞാട്ടം - വിഡിയോ

സൗജന്യ യാത്രയ്ക്ക് എതിരെ തമിഴ്നാട്ടിലും സമരം; സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്
