വ്യക്തി വൈരാ​ഗ്യം; പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചു

വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത്.

student stabbed
പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചുപ്രതീകാത്മക ചിത്രം
Last Updated :14 February 2025, 9:24 pm IST
Edited by :Anju

പാലക്കാട്: ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത്. ആക്രമണത്തിനിടെ സഹപാഠിയായ 17കാരനും പരിക്കേറ്റു.

ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് ഒറ്റപ്പാലം പൊലീസ് പറയുന്നു. വാക്കുതർക്കം പിന്നീട് ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now