
സോളാർ പീഡന കേസ്; കെസി വേണുഗോപാലിനും ക്ലീൻ ചിറ്റ്
മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വച്ച് കെ സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം
തിരുവനന്തപുരം: സോളാർ പീഡന കേസിൽ കെസി വേണുഗോപാലിനും ക്ലീൻ ചിറ്റ്. പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതായി വ്യക്തമാക്കിയാണ് സിബിഐ ക്ലീൻ ചിറ്റ് നൽകിയത്. തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ ഇക്കാര്യം വ്യക്തമാക്കി സിബിഐ റിപ്പോർട്ട് നൽകി.
മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വച്ച് കെ സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ, ശാസ്ത്രീയ പരിശോധനയിൽ ഒരു തെളിവ് ലഭിച്ചില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
മന്ത്രി പീഡിപ്പിക്കുന്നത് ഒരു സാക്ഷി വീഡിയോയിൽ പകർത്തിയെന്ന പരാതിക്കാരിയുടെ മൊഴി ശരിയല്ലെന്നും സിബിഐ കണ്ടെത്തി. പീഡന സമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും സിബിഐ കോടതിയിൽ ഹാജരാക്കി.
വിവാദമായ സോളാർ ലൈംഗിക പീഡന കേസിൽ ഇത് നാലാമത്തെ നേതാവിനാണ് സിബിഐ ക്ലീൻ ചിറ്റ് നൽകുന്നത്. നേരത്തെ ഹൈബി ഈഡൻ എംപിക്കും അടൂർ പ്രകാശ് എംപിക്കും എപി അനിൽകുമാറിനുമെതിരായ ആരോപണങ്ങൾ തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളും സിബിഐ അന്വേഷിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

Related News


ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
