
'ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് അവധി റദ്ദാക്കി; അന്നേദിവസം വാജ്പേയ് ജന്മദിനം ആഘോഷിക്കാന്‍ സ്കൂളുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കി; ആര്‍എസ്എസിന് കീഴടക്കാന്‍ കഴിയാത്തതാണ് കേരളത്തിന്റെ മനസ്'
സംസ്ഥാനത്തെ തപാല്‍ ഓഫീസുകളിലെ ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഗണഗീതം പാടണമെന്ന് ബിഎംഎസിന്റെ ആവശ്യം ഉയര്‍ന്നു. ഇതിനെതിരെ പ്രതിഷേധം വന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകള്‍ പോസ്റ്റ് ഓഫീസില്‍ നടത്താനിരുന്ന ഓഫീസുകളില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാന്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തീരുമാനിച്ചു.

തിരുവനന്തപുരം: ലോകത്തിനാകെ വെളിച്ചം പകരുന്ന ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം എന്ന ബൈബിള്‍ വാക്യത്തിന്റെ പ്രഭ കെടുത്തുംവിധം ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്ന അവസ്ഥ കേരളത്തെയാകെ അസ്വസ്ഥരാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. മധ്യപ്രദേശ്, യുപി കര്‍ണാടക, ഹരിയാന, ഒഡീഷ, ചത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ മുതലായ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഇത്തരം ആക്രമണം നടക്കുന്നതായാണ് വാര്‍ത്തകള്‍. സംഘപരിവാര്‍ ശക്തികളാണ് എല്ലാ ആക്രമണങ്ങള്‍ക്കും പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. അന്ന് മുന്‍പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനം ആഘോഷിക്കാനാണ് നിര്‍ദേശം. ഈ ദിനം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. ഇതില്‍ നിന്നൊക്കേ കേരളം വിട്ടുനില്‍ക്കുന്നുവെന്നാണ് നമ്മുടെ ബോധ്യം. എന്നാല്‍ ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നു. സംസ്ഥാനത്തെ തപാല്‍ ഓഫീസുകളിലെ ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഗണഗീതം പാടണമെന്ന് ബിഎംഎസിന്റെ ആവശ്യം ഉയര്‍ന്നു. ഇതിനെതിരെ പ്രതിഷേധം വന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകള്‍ പോസ്റ്റ് ഓഫീസില്‍ നടത്താനിരുന്ന ഓഫീസുകളില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാന്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തീരുമാനിച്ചു. പാലക്കാട് പുതുശേരിയില്‍ കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തിനുനേരെ സംഘപരിവാര്‍ ആക്രമണം ഉണ്ടായി. ഈ അക്രമിസംഘത്തെ ന്യായീകരിച്ചാണ് ബിജെപി നേതാക്കള്‍ രംഗത്തുവന്നത്. കരോള്‍സംഘത്തെ അവഹേളിക്കുകയും ചെയ്തു. അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്കൂളുകളില്‍ ക്രിസ്മസ് ആഘോങ്ങള്‍ നടത്തുന്നതിനെതിരെ ആര്‍എസ്എസ് അനുകൂല സംഘടനകള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇത്തരം സംഭവങ്ങള്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും, മതപരമായ വിവേചനംകാട്ടുന്ന സ്കൂളുകള്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകും. കേരളത്തില്‍ ഇത്തരം ശക്തികള്‍ തലപൊക്കുന്നു എന്നത് ഗൗരവതരമാണ്. ഭരണഘടന അനുവദിച്ചു നല്കുന്ന മൗലികാവകാശങ്ങള്‍ക്കെതിരായ ഒരു കടന്നുകയറ്റത്തെയും അംഗീകരിക്കില്ല.
രാജ്യത്തിന്റെ ബഹുസ്വരതയെ എതിര്‍ക്കുന്നവരാണ് വിപ്രതിപത്തിവെച്ചുപുലര്ത്തുന്ന സംഘവരിവാര്‍. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് കേക്കും കൊണ്ട് ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ദര്‍ശനം നടത്തിയവരാണ് ഇപ്പോള്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ചത്. 2025 ഏപ്രില്‍ നാലിന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ സ്വത്തിനെക്കുറിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടതും ആര്‍എസ്എസിന്റെ ഉള്ളിലിരുപ്പ് കാട്ടിത്തന്നു. അപരമത വിദ്വേഷം പരത്തി മതനിരപേക്ഷതയെ കളങ്കപ്പെടുത്തുന്ന സംഘപരിവാര്‍ ശ്രമങ്ങളെ നാട് ഒരുതരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്ക്കും ക്രിസ്മസ് നവവത്സര ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും പുത്തന്‍ പ്രതിക്ഷയുടെയും ആഘോഷമാണ് ക്രിസ്മസെന്നും കൂട്ടിച്ചേര്‍ത്തു.
CM Pinarayi Vijayan Against RSS
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Related News


തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണം ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞു;പിണറായി വിജയന്

'പേര് മാത്രമല്ല, വിലാസവും നല്‍കാം'; എല്‍ഡിഎഫ് 787 പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
