മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു- വിഡിയോ

മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു

cm pinarayi vijayan accident
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെടുന്നുവിഡിയോ സ്ക്രീന്‍ഷോട്ട്
Last Updated :28 October 2024, 9:51 pm IST
Edited by :Manju

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരം പാർക്ക് ജങ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്. കുറുകെ ചാടിയ സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരി എംസി റോഡിൽ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. ഇവരെ രക്ഷിക്കാൻ ഒരു എസ്കോർട്ട് വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചു.

വാഹനങ്ങൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലാണ് വണ്ടി ഇടിച്ചത്. എന്നാൽ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല. അൽപസമയത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാഹനം യാത്ര തുടർന്നു. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now