'വാര്‍ത്തകളില്‍ ആകുലപ്പെടാറില്ല, ആ വിളിപ്പേര് വലതുപക്ഷ മാധ്യമങ്ങളുടെ ബ്രാന്‍ഡിങ്'

ലാവലിൻ വാർത്തകൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

Mohanlal With CM Pinarayi Vijayan
Mohanlal With CM Pinarayi Vijayan
Edited by :എന്‍ പി അനൂപ്
Last Updated :26 ഫെബ്രുവരി 2026, 7:14 pm IST

കൊച്ചി: രാഷ്ട്രീയ രംഗത്ത് കാര്‍ക്കശ്യക്കാരനായ നേതാവെന്ന വിളിപ്പേര് മാധ്യമങ്ങള്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ക്കശ്യക്കാരന്‍ എന്നത് വലതുപക്ഷ മാധ്യമങ്ങള്‍ ഉണ്ടാക്കിയ ബ്രാന്‍ഡിങ് ആണ്. സിപിഎമ്മിന്റെ നേതാവ് ഇടതുപക്ഷ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്ഥനാണ് എന്ന് കാണിക്കാന്‍ ചിലര്‍ക്ക് താത്പര്യമുണ്ട്. മനുഷ്യന് പലഭാവങ്ങളുണ്ട്, അതില്‍ ക്ഷോഭിച്ച ഭാവങ്ങളായിരിക്കും കൊടുക്കുന്നത്. മറ്റ് ഭാവങ്ങള്‍ കൊടുക്കേണ്ടെന്ന് വയ്ക്കുന്നതാണെന്നും മോഹന്‍ലാലുമായി നടത്തിയ സംഭാഷണത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

എന്നെ കുറിച്ചുള്ള വാര്‍ത്തകളില്‍ വ്യാകുലപ്പെടാറില്ല. സ്വാഭാവിക കാര്യമായി കാണുന്നു. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയോടുള്ള എതിര്‍പ്പാണ് എന്നിക്കെതിരെയുള്ളത്. അത്തരം എതിര്‍പ്പുയര്‍ത്തുന്നവരോടെ എതിര്‍പ്പോ ഈര്‍ഷ്യയോ ഇല്ല. എനിക്കെതിരെ വന്ന വാര്‍ത്തകളുടെ പേരില്‍ ഒരു മാധ്യമ മാനേജ്മന്റെിനെയും വിളിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

മറക്കാനാവാത്ത യാത്രകളെ കുറിച്ചുള്ള ചോദ്യത്തിന് വിവാദ സിംഗപ്പൂര്‍ യാത്രയെ കുറിച്ചും പിണറായി പ്രതികരിച്ചു. ലാവലിൻ വാർത്തകൾ ഓർമ്മിപ്പിച്ചായികുന്നു പിണറായി വൈദ്യുതിയുടെ വാക്കുകൾ. മന്ത്രി സ്ഥാനം രാജിവച്ച ശേഷമായിരുന്നു കുടുംബത്തോടൊപ്പമുള്ള ആ യാത്ര. അതിനെ കുറിച്ച് പിന്നീട് വലിയ കഥകള്‍ ഉയര്‍ന്നു വന്നു. അതൊരു ആസ്വദിച്ച യാത്രയായിരുന്നു, വാര്‍ത്തകളില്‍ അന്നും ഇന്നും വിഷമം ഉണ്ടായിട്ടില്ലെന്നും പിണറായി പറയുന്നു.

News Now

Summary

CM Pinarayi Vijayan talk about news relate him with Mohanlal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates