കോഴിക്കോട് തീപിടിച്ച തെങ്ങ് കടപുഴകി വീണു; 60കാരൻ മരിച്ചു, മൂന്ന് പേർക്ക് പരിക്ക് 

ക്ഷേത്രോത്സവത്തിനിടെ, ഉണങ്ങിനിന്ന തെങ്ങിന്റെ അടിഭാഗത്ത് തീപിടിച്ച് തെങ്ങ് കടപുഴകി വീണ് ഒരാൾ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST
Edited by :migrator

കോഴിക്കോട് : ക്ഷേത്രോത്സവത്തിനിടെ, ഉണങ്ങിനിന്ന തെങ്ങിന്റെ അടിഭാഗത്ത് തീപിടിച്ച് തെങ്ങ് കടപുഴകി വീണ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. 

പൂളക്കടവ് കൊഴമ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. വെള്ളിമാടുകുന്ന് വാപ്പോളിത്താഴം കാട്ടറ പൊയിൽ താഴത്ത് ഗണേശാണ് (60) മരിച്ചത്. പാറോപ്പടി കൊല്ലറക്കൽ സുധീഷ് (44), സുനി, പറമ്പിൽ ബസാറിലെ ഓയിൽ മിൽ  ജീവനക്കാരൻ പ്രഭാത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് അപകടം. ഉണങ്ങിനിന്ന തെങ്ങിനോട് ചേർന്ന് ആരോ തീയിട്ടതിനെ തുടർന്ന് തീ കത്തിപ്പിടിക്കുകയായിരുന്നുവെന്നാണ് സൂചന.നാട്ടുകാർ ഉടനെ രക്ഷാപ്രവർത്തനം നടത്തി. വെള്ളിമാടുകുന്നിൽ നിന്ന് അഗ്നി രക്ഷാ സേനയും ചേവായൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now