
കോളജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ ജയ്ഭാരത് കോളജിന്റെ ബസുമായിട്ടാണ് കൂട്ടിയിടിച്ചത്

കൊച്ചി: എറണാകുളം പെരുമ്പാവൂരിന് സമീപം കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോളജ് ബസിന്റെ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു.
എറണാകുളം- ആലുവ റൂട്ടില്‍ ഓടുന്ന റെയാന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ ജയ്ഭാരത് കോളജിന്റെ ബസുമായിട്ടാണ് കൂട്ടിയിടിച്ചത്.
എറണാകുളം പുക്കാട്ടുപടിയില്‍ വെച്ചാണ് അപകടമുണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
A bus carrying college students and a private bus collided near Perumbavoor, Ernakulam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



