കോളജ് അടിച്ചുതകര്‍ത്ത കേസ്; കോടതിയില്‍ കീഴടങ്ങി ജെയ്ക് സി തോമസ്

കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനിയറിങ് അടിച്ചു തകര്‍ത്ത കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തു

ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:24 am IST
Edited by :migrator

ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനിയറിങ് അടിച്ചു തകര്‍ത്ത കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തു. കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജെയ്ക് കീഴടങ്ങിയത്. 2016ല്‍ കട്ടച്ചിറ വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ നടത്തിയ സമരത്തിനിടെയായിരുന്നു അക്രമം.

അന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക്കിനെ കോളജ് അടിച്ചു തകര്‍ത്ത കേസില്‍ പ്രതിയാക്കിയിരുന്നു. 2021ല്‍ പുതുപ്പള്ളിയില്‍ മല്‍സരിച്ചപ്പോള്‍ ജെയ്ക് അടക്കമുള്ള എസ്എഫ്‌ഐ നേതാക്കള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.

കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതെ വന്നതിനാല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇക്കാരണത്താലാണ് ജെയ്ക് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തത്. കോളജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് എതിരെയായിരുന്നു എസ്എഫ്‌ഐയുടെ സമരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now