'കാസ ആര്‍എസ്എസിന്റെ മറ്റൊരു മുഖം, ക്രിസ്ത്യാനികള്‍ക്ക് ഇടയിലെ വര്‍ഗീയ പ്രസ്ഥാനം'

ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയ പ്രസ്ഥാനമാണ് കാസ. മുസ്ലിം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്രയെന്നും എം വി ഗോവിന്ദന്‍ കോട്ടയത്ത് പറഞ്ഞു

mv govindan
എം വി ഗോവിന്ദന്‍Source by : ഫയല്‍
Last Updated :16 March 2025, 9:29 pm IST

കോട്ടയം: കാസ ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയ പ്രസ്ഥാനമാണ് കാസ. മുസ്ലിം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്രയെന്നും എം വി ഗോവിന്ദന്‍ കോട്ടയത്ത് പറഞ്ഞു.

'ആര്‍എസ്എസിന്റെ മറ്റൊരു മുഖമാണ് കാസ. ക്രിസ്ത്യാനികള്‍ക്ക് ഇടയിലാണ് കാസ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് ആണ്. മുസ്ലീം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്ര. ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് ആണ്'- ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ആര്‍എസ്എസ് പറയുന്ന വാദമാണ് ജമാത്തെ ഇസ്ലാമി പറയുന്നത്. ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും മറുവശത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ്. ഇത് രണ്ടുംകൂടി ഇടത് മുന്നണിയെ പരാജയപ്പെടുത്താനാണ് നീക്കം. ഇവര്‍ എല്ലാം എതിര്‍ത്തിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നുവെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now