
'അക്ഷയ'യിലൂടെ ഇനി മുഖ്യമന്ത്രിക്ക് പരാതി നല്‍കാം ; സംവിധാനം ഈ മാസം
ലഭിക്കുമ്പോള്‍ മുതല്‍ തീര്‍പ്പാക്കുന്നതുവരെ ഓരോ നീക്കവും എസ്എംഎസിലൂടെ പരാതിക്കാരനെ അറിയിക്കും

തിരുവനന്തപുരം : അക്ഷയ കേന്ദ്രങ്ങളിലൂടെ ഇനി മുഖ്യമന്ത്രിക്ക് പരാതി നല്‍കാം. ഇതിനുള്ള സംവിധാനം ഈ മാസം നിലവില്‍ വരും. പരാതി എഴുതി നല്കാന് സാധിക്കാത്തവര്‍ക്കായി ശബ്ദം എഴുത്താക്കി മാറ്റുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിക്കും.
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ഓണ്‍ലൈനായി പരാതി നല്‍കാം. സെക്രട്ടേറിയറ്റിലെ കൗണ്ടറിലൂടെയും തപാല്‍ മാര്‍ഗവും പരാതികള്‍ ലഭിക്കുന്നുണ്ട്.
ഇവ ലഭിക്കുമ്പോള്‍ മുതല്‍ തീര്‍പ്പാക്കുന്നതുവരെ ഓരോ നീക്കവും എസ്എംഎസിലൂടെ പരാതിക്കാരനെ അറിയിക്കും. ടോള്‍ ഫ്രീ നമ്പറിലൂടെയും (1800 425 7211) ഓണ്‍ലൈനായും തല്‍സ്ഥിതി അറിയാം.
പരാതികളിന്മേല് രണ്ടാഴ്ചയ്ക്കകം തീര്‍പ്പുണ്ടാക്കണമെന്നാണ് നിര്‍ദേശം. കൂടുതല്‍ പരിശോധനകള്‍ വേണ്ട പരാതികള്‍ തീര്‍പ്പാക്കാന്‍ 30 ദിവസം വരെ സമയം അനുവദിച്ചിട്ടുണ്ട്. ഗൗരവമേറിയവ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിശോധിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം



