നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയം; സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്

അസമില്‍ പ്രിയങ്ക ഗാന്ധിയാണ് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷ

congress forms screening committee for assembly election
സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്file
Last Updated :3 January 2026, 9:58 pm IST
Edited by :Sujith

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള നാലംഗ സ്‌ക്രീനിങ് കമ്മിറ്റിക്കു പാര്‍ട്ടി ഹൈക്കമാന്‍ഡ് രൂപം നല്‍കി. മധൂസൂദന്‍ മിസ്ത്രി കമ്മിറ്റി അധ്യക്ഷനാകും. സയ്യിദ് നസീര്‍ ഹുസൈന്‍, നീരജ് ഡെങ്കി, അഭിഷേക് ദത്ത് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളായ അസം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റിയും രൂപികരിച്ചു. അസമില്‍ പ്രിയങ്ക ഗാന്ധിയാണ് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷ. ബംഗാളില്‍ ബികെ ഹരിപ്രസാദും തമിഴ്‌നാട് പുതുച്ചേരി എന്നിവിടങ്ങളിലെ സ്‌ക്രീനിങ് കമ്മറ്റി അധ്യക്ഷന്‍ സിങ് ദിയോയുമാണ്. കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് ആരുമില്ല.

News Now

Summary

congress forms screening committee for assembly election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates