കോണ്‍ഗ്രസ് നേതാവ് അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു

ന്യൂനപക്ഷ കമ്മീഷന്റെ ആദ്യ ചെയര്‍മാനാണ്

Veeran kutty
അഡ്വ. എം വീരാന്‍കുട്ടി
Edited by :Jayakumar
Last Updated :2 സെപ്റ്റംബർ 2026, 7:24 am IST

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു. 80 വയസ്സായിരുന്നു. ന്യൂനപക്ഷ കമ്മീഷന്റെ ആദ്യ ചെയര്‍മാനാണ്.

നാദാപുരം മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയിരുന്നപ്പോള്‍, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടായിരുന്നു വീരാന്‍കുട്ടി.

കോണ്‍ഗ്രസ് അഖിലേന്ത്യ തലത്തില്‍ പിളര്‍പ്പിനെ നേരിട്ടപ്പോള്‍ ഇന്ദിരാഗാന്ധിയോടൊപ്പം ഉറച്ചുനിന്നു. അഡ്വക്കറ്റ് പി ശങ്കരന് ശേഷം വീരാന്‍കുട്ടി കോഴിക്കോട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി പ്രവര്‍ത്തിച്ചു. കബറടക്കം ബുധനാഴ്ച രാവിലെ 11.30-ന് കാമശ്ശേരി ജുമാമസ്ജിദ് കബറിസ്താനില്‍ നടക്കും.

News Now

Summary

Congress leader Adv. M. Veerankutty has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates