
'ഇല്ലുമിനാറ്റി'യില്‍ 'ആവേശ'ത്തോടെ ചെറിയാന് ഫിലിപ്പ്; ഡാന്‍സ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം നടത്തിയ ആഘേഷ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കൊച്ചി: വിജയാഘോഷത്തിലെ കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പിന്റെ ഡാന്‍സ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം നടത്തിയ ആഘേഷ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം നടത്തിയ ആഘോഷത്തിന്റെ വിഡിയോകളാണ് വിവിധ പേജുകളിലൂടെ പ്രചരിക്കുന്നത്. 'ആവേശം' എന്ന ചിത്രത്തിലെ 'ഇല്ലുമിനാറ്റി' എന്ന പാട്ടിനാണ് ചെറിയാന് ഫിലിപ്പിന്റെ വക തകര്‍പ്പന്‍ ഡാന്‍സ്. വനിത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമാണ് ചെറിയാന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം.
കൊച്ചിയിലെ കെപിസിസി ആസ്ഥാനത്ത് കഴിഞ്ഞദിവസം നടന്ന നിയമസഭാ കക്ഷി യോഗത്തിന് പങ്കെടുക്കാനെത്തിയ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്ന ചെറിയാന് ഫിലിപ്പിന്റെ വിഡിയോ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനു പിറകേയാണ് ഡാന്‍സ് വിഡിയോയും വൈറലാകുന്നത്.
ചെറിയാന്റേത് സന്തോഷപ്രകടനം മാത്രമാണെന്നും വിവാദങ്ങള്‍ക്കു സ്ഥാനമില്ലെന്നും ഒരു വിഭാഗം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലെ വനിതാ നേതാവും നിയുക്ത എംഎല്‍എയുമായ ബിന്ദു കൃഷ്ണയോട് അപമര്യാദയായാണ് പെരുമാറിയതെന്നു മറ്റൊരുകൂട്ടം വിമര്‍ശനവും ഉയര്‍ത്തുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Congress leader Cherian Philip's dance during the victory celebration is all over social media
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എനിക്ക് ട്രാന്‍സ്ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

ശ്രീ ശങ്കറിന് വെള്ളി; അമിത് ഷായ്ക്കെതിരായ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി; കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

