വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻ തന്നെ സാജനെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

കോട്ടയം;  കോൺഗ്രസ് നേതാവിനെ വീടിനോടു ചേർന്നുള്ള തൊഴുത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് കടുത്തുരുത്തി ബ്ലോക്ക് ജനറൽ സെക്രട്ടറി സാജൻ കെ. ജേക്കബിനെയാണ് (44) തൊഴുത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപം ഒരു പശുവും ചത്തനിലയിലുണ്ടായിരുന്നു.

ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻ തന്നെ സാജനെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വിശദമായ പരിശോധന നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ഭാര്യ ജോസ്മിൻ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ നഴ്സാണ്. വൈകിട്ട് ജോലിക്കായി ജോസ്മിനെ മുട്ടുചിറ ആശുപത്രിയിൽ എത്തിച്ചതിനു ശേഷം തിരികെ വീട്ടിലെത്തിയപ്പോഴാണ് അപകടം. സെബിറ്റീന, സിത്താന എന്നിവർ മക്കളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates