
News Now
പൂജ വയ്ക്കേണ്ടത് എപ്പോള്? വീട്ടില് പൂജ വയ്ക്കുമ്പോള് എന്തൊക്കെ ശ്രദ്ധിക്കണം?

'വ്യാജ സിക്ക് ലീവ്'; ജീവനക്കാര് കൂട്ടത്തോടെ അവധിയില്, ക്ലിനിക്ക് ജീവനക്കാരി ജയിലില്

സ്വപ്നങ്ങൾക്കനുസരിച്ച് ജീവിക്കുന്നതാണ് ഏറ്റവും വലിയ സാഹസികത : ഓപ്ര വിൻഫ്രി
അമേരിക്കന് കേന്ദ്രബാങ്ക് പലിശനിരക്ക് വര്ധിപ്പിക്കുന്നതില് അനിശ്ചിതത്വം; സ്വര്ണവിലയില് നേരിയ വര്ധന

ന്യൂഡല്ഹി: പാര്ലമെന്റില് കോണ്ഗ്രസിനെ രൂക്ഷമായി വിമര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് രോഗബാധിതര് കൂടാന് ഉത്തരവാദി കോണ്ഗ്രസാണ്. ഇതര സംസ്ഥാന തൊഴിലാളികള് കോവിഡ് കാലത്തു നേരിട്ട പ്രതിസന്ധിക്കും ഉത്തരവാദി കോണ്ഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു.
'കോണ്ഗ്രസ് ചെയ്തത് കോവിഡ് പാപമാണ്. രാജ്യം നേരിട്ട പ്രതിസന്ധിക്ക് അവരാണ് കാരണം. കോണ്ഗ്രസ് എല്ലാ പരിധികളും കടന്നു. ആദ്യ തരംഗത്തിന്റെ നാളുകളില് മുംബൈയിലെ തൊഴിലാളികള്ക്ക് ടിക്കറ്റ് എടുത്തുകൊടുത്തത് കോണ്ഗ്രസാണ്. ആ നാളുകളില് എല്ലാവരും അടങ്ങിയൊതുങ്ങിയിരിക്കാനാണ് ലോകാരോഗ്യ സംഘടന അടക്കം ആവശ്യപ്പെട്ടത്. എന്നിട്ടും അവര് ടിക്കറ്റ് നല്കി. അത് രാജ്യത്ത് കേസുകള് വര്ധിക്കാന് കാരണമായെന്നും മോദി പറഞ്ഞു.
രാജ്യത്തെ തൊഴിലാളികളെ കഷ്ടതകളിലേക്ക് നയിച്ചത് ബിജെപി ഭരിക്കാത്ത സംസ്ഥനങ്ങളാണ്. ന്യൂഡല്ഹിയില് തൊഴിലാളികള്ക്ക് സഞ്ചരിക്കാന് സര്ക്കാര് വക ജീപ്പുകള് എത്തിച്ചുനല്കി. ഉത്തര്പ്രദേശ് പോലുള്ള സംസഥാനങ്ങളില് അതു വരെയും കോവിഡ് കേസുകള് കുറവായിരുന്നു. അവിടെയും കോവിഡ് കേസുകള് കൂടുന്നതിന് ഇത് കാരണമായി'മോദി കൂട്ടിച്ചേര്ത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

