സ്ഥാനാര്‍ഥികള്‍ ആരൊക്കെ? ; കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് കേരളത്തില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് 'കടക്ക് പുറത്ത്' ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്

Congress Leaders
Congress Leaders
Last Updated :3 February 2026, 7:05 am IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ഹൈക്കമാന്‍ഡ് നിയോഗിച്ച സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് കേരളത്തിലെത്തും. മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സമിതി ജില്ലാ കോണ്‍ഗ്രസ് നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തും.

ജില്ലകളിലെ സാധ്യതകള്‍ വിലയിരുത്തുക ലക്ഷ്യമിട്ടാണ് ഡിസിസിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. കെപിസിസി നേതൃത്വവുമായും സ്‌ക്രീനിങ് കമ്മിറ്റി പ്രത്യേകം ചര്‍ച്ച നടത്തും. ഈ മാസം പകുതിയോടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനാണ് ആലോചന. നേരത്തെ മധുസൂദന്‍ മിസ്ത്രി കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് 'കടക്ക് പുറത്ത്' ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. അധികാര ധാര്‍ഷ്ട്യം പ്രചരണ വിഷയമാക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിനെ പുറത്താക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി 'കടക്ക് പുറത്ത്' എന്ന പേരില്‍ വൈബ്‌സൈറ്റും ക്രമീകരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ മാധ്യമം വഴി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കിയിട്ടുണ്ട്.

News Now

Summary

Discussions to finalise the Congress candidate for the assembly elections are once again active. The screening committee appointed by the high command will arrive in Kerala today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates