
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

കൊച്ചി: പാചക വാതക-ഇന്ധന വില വര്ധനയില് കേരള ഹോട്ടല് ആന്ഡ് റെസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. ഭാരവാഹികള് തലമൊട്ടയടിച്ച് പ്രതീകാത്മകമായി പിച്ച ചട്ടിയെടുത്താണ് പ്രതിഷേധിച്ചത്.
കൊച്ചിയില് രാവിലെ 11 ന് പനമ്പിള്ളി നഗര് ഐഒസി ഓഫീസിന് മുന്നിലാണ് പ്രതിഷേധിച്ചത്. സംസ്ഥാന, ജില്ലാ ഭാരവാഹികള് ഉള്പ്പെടെ നിരവധി പേര് തലമൊട്ടയടിച്ചു.പാചകവാതകത്തിന് വിലകൂട്ടിയതോടെ ഹോട്ടലുകള്ക്ക് ദിവസം 1500 രൂപയുടെ അധിക ബാധ്യതയാണ് വരുന്നത്. കോവിഡിനെ തുടന്ന് പ്രതിസന്ധിയിലായ ഹോട്ടല് മേഖലക്ക് കനത്ത തിരിച്ചടിയാണ് ഇതുണ്ടാക്കിയത്.
ഹോട്ടലുടമകളില് ഭൂരിഭാഗവും കടക്കെണിയിലാണെന്ന് ഭാരവാഹികള് പറയുന്നു. ഭക്ഷണവിഭവങ്ങള്ക്ക് വില വര്ധിപ്പിക്കാതെ പിടിച്ചുനില്ക്കാന് കഴിയാത്ത സാഹചര്യമാണ്. പാചകവാതകത്തിന്റെ വില കുത്തനെ ഉയര്ന്നതോടെ, വരുമാനത്തേക്കാള് കൂടുതല് ചെലവ് ഉയര്ന്നതായി ഭാരവാഹികള് പറയുന്നു.
വീഡിയോ: എ സനേഷ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


