
News Now
തൃശൂര്: മാള്ട്ടയിലേക്ക് വര്ക്കിങ് വിസ സംഘടിപ്പിച്ച് നല്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള് തട്ടിയ ദമ്പതികള് അറസ്റ്റില്. കൊച്ചി കളമശ്ശേരി സ്വദേശികളായ പ്രയാഗ വീട്ടില് വിമല്(40),ഭാര്യ രേഷ്മ(35) എന്നിവര് കൊച്ചിയില് നിന്നാണ് പിടിയിലായത്.
തൃശ്ശൂര് റൂറല് ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഏങ്ങണ്ടിയൂര് പൊക്കുളങ്ങര സ്വദേശിനിയായ യുവതിയില് നിന്ന് മാള്ട്ടയിലേക്ക് വര്ക്കിങ് വിസ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് തവണയായി അഞ്ചര ലക്ഷം രൂപ ഇവര് വാങ്ങിയിരുന്നു. എന്നാല് വിസ ശരിയാക്കി നല്കുകയോ വാങ്ങിയ പണവും തിരികെ നല്കിയില്ലെന്നാണ് പരാതി.
വാടാനപ്പിള്ളി പൊലീസ് സ്റ്റേഷന് ഇന്സ്പെക്ടര് എന്ബി ഷൈജു, എസ്ഐ സനദ് എന് പ്രദീപ് , എസ്സിപിഒ ജിനേഷ്, സിപിഒ സുമി, അമല്രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Summary
Couple arrested for cheating by promising visa to Malta
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








