ഇടുക്കിയില്‍ അഞ്ചംഗ കുടുംബം വിഷം കഴിച്ച നിലയില്‍, ദമ്പതികള്‍ മരിച്ചു; മൂന്നു കുട്ടികളുടെ നില ഗുരുതരം 

ഇടുക്കി കഞ്ഞിക്കുഴി പുന്നയാറില്‍ ദമ്പതികള്‍ വിഷം കഴിച്ച് മരിച്ചനിലയില്‍

ഇടുക്കി മെഡിക്കല്‍ കോളജ്, ഫയല്‍
Last Updated :20 January 2024, 9:18 am IST
Edited by :migrator

തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴി പുന്നയാറില്‍ ദമ്പതികള്‍ വിഷം കഴിച്ച് മരിച്ചനിലയില്‍. കാരാടിയില്‍ ബിജു, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ദമ്പതികള്‍ക്കൊപ്പം വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് അഞ്ചംഗ കുടുംബത്തെ വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദമ്പതികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവരുടെ 11 വയസുള്ള മകളും എട്ടും രണ്ടും വയസുള്ള ആണ്‍മക്കളുമാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. 

ബിജുവും ടിന്റുവും കഞ്ഞിക്കുഴിയില്‍ ചെറുകിട ഹോട്ടല്‍ നടത്തിവരികയാണ്. ലക്ഷങ്ങളുടെ കടബാധ്യതയുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now