ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം

Couple found dead in Thrissur
സത്യന്‍, കുമാരി, Couple found dead
Last Updated :17 October 2026, 6:07 pm IST

News Now

തൃശൂര്‍: കോടന്നൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേപുരയ്ക്കല്‍ വീട്ടില്‍ സത്യന്‍ (66), ഭാര്യ കുമാരി (59) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടന്നൂര്‍ പുത്തന്‍വെട്ടുവഴിയിലാണ് ദമ്പതികമാർ താമസിച്ചിരുന്നത്. കുടുംബത്തിന് ബാധ്യതയാവാതിരിക്കാന്‍ ജീവിതം അവസാനിപ്പിക്കുന്നു എന്ന് കുറിപ്പും കണ്ടെടുത്തു.

സത്യന്‍ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്നു. കുമാരി കിഡ്‌നി രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. ഇവരുടെ മകനും ഭാര്യയും ചോറ്റാനിക്കര ക്ഷേത്ര ദര്‍ശനത്തിനു പോയതായിരുന്നു. ഇവര്‍ പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Summary

Couple found dead in Thrissur; "Ending life" note recovered

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics