ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ആണ് നിയമനം.

TRIDA Recruitment 2026
TRIDA Recruitment 2026 Applications Invited for Clerk, Office Attendant and Watcher Posts in Thiruvananthapuram.Source by : ai image
Last Updated :17 October 2026, 6:18 pm IST
Guest Author :Joice Daniel

News Now

തിരുവനന്തപുരം വികസന അതോറിറ്റി (TRIDA) നിരവധി ഒഴിവുകളിൽ നിയമനം നടത്തുന്നു. ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ആണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 29 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകളും യോഗ്യതയും

1. ക്ലാർക്ക്

  • യോഗ്യത: എസ്.എസ്.എൽ.സി.

  • കംപ്യുട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

  • ഇംഗ്ലീഷ്, മലയാളം ഡി.ടി.പി. നിർബന്ധം.

  • പ്രായപരിധി: 18–50 വയസ്സ്.

  • ക്ലറിക്കൽ തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

2. ഓഫീസ് അറ്റൻഡന്റ് / വാച്ചർ

  • യോഗ്യത: എസ്.എസ്.എൽ.സി.

  • ഇരുചക്ര വാഹന ലൈസൻസ് ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

വിശദമായ ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, സ്വന്തം മേൽവിലാസമെഴുതി തപാൽ സ്റ്റാമ്പ് പതിച്ച കവർ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം.

അപേക്ഷ അയയ്ക്കേണ്ട വിലാസം:

സെക്രട്ടറി,
തിരുവനന്തപുരം വികസന അതോറിറ്റി (TRIDA),
ജയാമാൻഷൻ, വഴുതക്കാട് പി.ഒ.,
തിരുവനന്തപുരം – 695 010.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 29, വൈകിട്ട് 5 മണി.

Summary

TRIDA Recruitment 2026 Applications Invited for Clerk, Office Attendant and Watcher Posts in Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates