
News Now
‘എന്നും അത് ആഗ്രഹിച്ചിരുന്നു’; മാതൃത്വത്തെക്കുറിച്ച് ശോഭിത
സിഎംആര്എല്- എക്സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്ഐടികള്; മേല്നോട്ട ചുമതല ഡിഐജിക്ക്

ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം

ഫ്രിഡ്ജുകളുടെ താപനില ഉയര്ത്തി ഹാക്കിങ്; ഫ്രാന്സിലെ സൈബര് ആക്രമണത്തില് യുഎഇയിലും മുന്നറിയിപ്പ്

തൃശൂര്: ലൈംഗികാതിക്രമ കേസില് പ്രതിക്ക് 22 വര്ഷവും മൂന്ന് മാസവും കഠിനതടവും വിധിച്ച് കോടതി. 90,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വടക്കേക്കാട് സ്വദേശി കുന്നനെയ്യില് ഷെക്കീര് (33)നെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം.
അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് വന്ന് കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്കൂള് വിട്ടു വരുമ്പോള് നാലാംകല്ല് പെട്രോള് പമ്പിനടുത്ത് വെച്ച് പിന്തുടര്ന്ന് ആക്രമിക്കാന് വരികയും ചെയ്തു. ഇതേതുടര്ന്ന് സഹോദരന് ഇക്കാര്യം പ്രതിയോട് ചോദിച്ച വൈരാഗ്യത്തില് ഇയാള് അതിജീവിതയുടെ വീട്ടില് രാത്രി വന്ന് അതിക്രമം കാട്ടിയെന്നാണ് കേസ്. വടക്കേക്കാട് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.
പോക്സോ ആക്ടിലെ വകുപ്പുകള് പ്രകാരവും പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും പ്രതിയെ കുന്നംകുളം പോക്സോ ജഡ്ജ് ലിഷ എസ് ശിക്ഷ വിധിച്ചത്.
ഇയാളുടെ പേരില് പോക്സോ കേസുകള് ഉള്പ്പെടെ നിരവധി ക്രിമിനല് കേസുകള് നിലവിലുണ്ട്. കേസ് രജിസ്റ്റര് ചെയ്തു അന്വേഷണം നടത്തിയത് സി ഐ അമൃതരംഗന്, എസ് ഐ ആനന്ദ്, എ സി പി കെ ജി സുരേഷ് എന്നിവരാണ്. കുറ്റപത്രം സമര്പ്പിച്ചത് ഡിവൈഎസ്പി സുന്ദരന്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ എസ് ബിനോയ് ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



