
പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ; കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു
പി പി ഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ വെച്ചാണ് മുബാറക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്
മലപ്പുറം: വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സി കെ മുബാറക് (61) കോവിഡ് ബാധിച്ച് മരിച്ചു. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി കെ മുബാറക്ക് കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിപിഇ കിറ്റ് ധരിച്ചാണ് മുബാറക്ക് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
പി പി ഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ വെച്ചാണ് മുബാറക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. വരണാധികാരി സി ആര് മുരളീകൃഷ്ണന് പി പി ഇ കിറ്റ് ധരിച്ച് വാഹനത്തിന് സമീപമെത്തി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. കോവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി കിടക്കയിലാക്കിയപ്പോഴും ചുമതല ഏല്‍ക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെത്തിച്ചത്.
കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. ചടങ്ങിന് ശേഷം മുബാറക്ക് ആശുപത്രിയിലേക്ക് തിരികെ പോയി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ മുടപ്പിലാശേരിയില്‍ നിന്ന് കടുത്ത മത്സരം നേരിട്ടാണ് ഇദ്ദേഹം വിജയം നേടിയത്. ഫലം വരുന്നതിന് മുന്‍പ് തന്നെ രോഗബാധിതനായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?



