കോവിഡ് പ്രതിരോധത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

News Now



തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. നാളെ വൈകിട്ട് 4നാണ് റിവ്യു മീറ്റിംഗ്.  തദ്ദേശസ്വയംഭരണ വകുപ്പ്,റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് റിവ്യു മീറ്റിംഗ് നടത്തുക.  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടം എന്ന നിലയില്‍ തുടര്‍ന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. 

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രാതിനിധ്യ സ്വഭാവത്തില്‍ മീറ്റിംഗില്‍ സംസാരിക്കും.  എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മുഴുവന്‍ ജനപ്രതിനിധികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തദ്ദേശഭരണ സ്ഥാപന തലത്തിലുമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates