
ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ്, 300ലേറെ സര്‍വീസുകള്‍ റദ്ദാക്കി; കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍, പൊലീസില്‍ 600ലധികം പേര്‍ക്ക് വൈറസ് ബാധ
ജീവനക്കാര്‍ക്ക് ഇടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഇടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തൊട്ടാകെ 300ലധികം സര്‍വീസുകള്‍ റദ്ദാക്കി. ജീവനക്കാര്‍ക്ക് ഇടയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ, െൈദനംദിന സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി.
കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന തിരുവനന്തപുരത്ത് മാത്രം 80 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ടക്ടര്മാരിലാണ് കൂടുതലായി രോഗം കണ്ടുവരുന്നത്. സിറ്റി ഡിപ്പോയില്‍ മാത്രം 25 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. ചീഫ് ഓഫീസിലും വ്യാപനമുണ്ട്.
എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. വരുംദിവസങ്ങളില്‍ സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തുന്നതിന് കൂടുതല്‍ ജീവനക്കാരെ എത്തിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. കൂടുതല്‍ ജീവനക്കാര്‍ എത്തുന്നതോടെ പ്രതിസന്ധിയില്ലാതെ സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രതീക്ഷ പ്രകടിപ്പിച്ചു.
പൊലീസ് സേനയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.സംസ്ഥാനത്തൊട്ടാകെ രണ്ടാഴ്ചക്കിടെ അറുന്നൂറിലേറെ പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശബരിമല ഡ്യൂട്ടിക്ക് പോയ ഒട്ടുമിക്ക പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി ഡി ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
