കുതിച്ചുയർന്ന് ടിപിആർ; 43.76 ശതമാനം; ആശങ്ക ഒഴിയാതെ തിരുവനന്തപുരം, എറണാകുളം; ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്

കുതിച്ചുയർന്ന് ടിപിആർ; 43.76 ശതമാനം; ആശങ്ക ഒഴിയാതെ തിരുവനന്തപുരം, എറണാകുളം; ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ തന്നെ. ഇരു ജില്ലകളിലും ഇന്ന് ഏഴായിരത്തിന് മുകളിലാണ് രോ​ഗികൾ. കോഴിക്കോട് നാലായിരത്തിന് മുകളിലാണ് വൈറസ് ബാധിതർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76 ശതമാനമാണ്. ഇന്ന് 41,668 പേർക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂർ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂർ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസർക്കോട് 563 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 73 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,607 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 139 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4468 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 368 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,053 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2318, കൊല്ലം 1259, പത്തനംതിട്ട 870, ആലപ്പുഴ 585, കോട്ടയം 966, ഇടുക്കി 317, എറണാകുളം 4888, തൃശൂർ 1432, പാലക്കാട് 551, മലപ്പുറം 796, കോഴിക്കോട് 2434, വയനാട് 89, കണ്ണൂർ 440, കാസർക്കോട് 108 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,23,548 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,76,647 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

News Now