
News Now
ആലപ്പുഴ: സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ. സിപിഐ നേതൃത്വം ലീഗിനു സീറ്റ് വിറ്റുവെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയത്. 25 ലക്ഷം രൂപ വാങ്ങി ഏറനാട്ടിൽ സിപിഐ മുസ്ലിം ലീഗിനു സീറ്റ് വിറ്റു. രണ്ട് തവണ സിപിഐ സീറ്റ് കച്ചവടം നടത്തിയെന്നും അവർ ആരോപിച്ചു.
ഏറനാട്ടിൽ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടതു കൊണ്ടാണ്. മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന എൽഡിഎഫ് ധാരണയിൽ നിന്നു സിപിഐ അവസാന നിമിഷം പിൻമാറിയെന്നും അൻവർ തുറന്നടിച്ചു.
'വെളിയം ഭാർഗവനെ സ്വാധീനിച്ചാണ് ലീഗ് എന്റെ സ്ഥാനാർഥിത്വം അട്ടിമറിച്ചത്. സിപിഐ കൈക്കൂലി വാങ്ങി എനിക്കുള്ള പിന്തുണ പിൻവലിച്ചു. കൊല്ലത്തെ ലീഗ് നേതാവ് യൂനുസ് കുഞ്ഞു വഴിയാണ് ചർച്ച നടന്നത്. അവിടെ ബഷീർ ജയിച്ചത് 22,000 വോട്ടിനാണ്. കമ്യൂണിസ്റ്റുകാരാണ് വോട്ട് ചെയ്തത്. ഇടതു സ്ഥാനാർഥിയെ ആർക്കും അറിയാത്തതായിരുന്നു കാരണം. ഇതേപ്പറ്റി സിപിഎം പ്രവർത്തകർ എന്നോടു പരാതി പറഞ്ഞു. അന്വേഷിച്ചപ്പോഴാണ് സീറ്റ് കച്ചവടം വ്യക്തമായത്.'
'എന്നാൽ സിപിഐ സംസ്ഥാന നേതൃത്വം ഏറനാട്ടെ സ്ഥാനാർഥിയെ എപി സുന്നി വിഭാഗം നിർദ്ദേശിച്ചതാണെന്നു കീഴ് ഘടകങ്ങളോടു പറഞ്ഞത്. ഇക്കാര്യം എപി വിഭാഗം നിഷേധിച്ചതാണ്. ഞാൻ ഉന്നയിച്ച ആരോപണത്തിനു ബിനോയ് വിശ്വം മറുപടി പറയണം. അല്ലെങ്കിൽ വക്കീൽ നോട്ടീസ് അയക്കണം.'
'പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഐ നേതാക്കൾ വയനാട്ടിൽ നിന്നു വ്യാപകമായി പണം പിരിച്ചു. അതിൽ ഒരു രൂപ പോലും പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ കൊടുത്തില്ലെന്നു ആൻവർ ആരോപിച്ചു. പാർട്ടിയെ വിറ്റ് ജീവിക്കുന്നവരാണ് സിപിഐ നേതാക്കൾ. കെ രാജൻ, സുനീർ എന്നിവർ വ്യാപകമായി പണം പിരിച്ചു. ഭൂമി തരം മാറ്റത്തിന്റെ പേരിലും സിപിഐ പണം വ്യാപകമായി പിരിക്കുന്നു. എത്ര തരം മാറ്റം എന്നറിയണം. വിഷയത്തിൽ തുറന്ന സംവാദത്തിനു സിപിഐ നേതാക്കളെ വെല്ലുവിളിക്കുന്നു. തെളിവു സഹിതം ആളുകളെ കൊണ്ടു വരും'- അൻവർ തുറന്നടിച്ചു.
പിണറായി വിജയന്റെ അനിയനാണ് ബിനോയ് വിശ്വമെന്നു അൻവർ പരിഹസിച്ചു. ഒരച്ഛന്റേയും അമ്മയുടേയും മക്കളാണ് ഇരുവരും. കാണുമ്പോഴുള്ള മാന്യത സിപിഐ നേതാക്കളുടെ പ്രവർത്തനങ്ങളിൽ ഇല്ലെന്നും കാട്ടു കള്ളൻമാരാണെന്നും അൻവർ രൂക്ഷമായ ഭാഷയിൽ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികൾ; ആളുകൾ അവരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു'

കോടിയേരിയെ തിരിച്ചറിയാത്തവര്ക്ക് എന്ത് ഗ്യാനേഷ് കുമാര് ?, സംഘര്ഷം സുവര്ണാവസരമാക്കാന് സിപിഎം ശ്രമം: മന്ത്രി ജനീഷ്




