'പാർട്ടി സ്ഥാനമല്ല, ജപ്തിയും സാമ്പത്തിക പ്രതിസന്ധിയുമാണ് ചിന്ത'; നാട്ടിക എംഎൽഎയെ അനുനയിപ്പിക്കാൻ സിപിഐ
കഴിഞ്ഞ ദിവസം സമാപിച്ച ജില്ലാ സമ്മേളനം ബഹിഷ്ക്കരിച്ച് സിസി മുകന്ദൻ ഇറങ്ങിപ്പോയിരുന്നു

തൃശൂർ: ജില്ല കൗണ്‍സിലില്‍ നിന്നു ഒഴിവാക്കിയെങ്കിലും നാട്ടിക എംഎല്‍എ സിസി മുകുന്ദനുമായി സിപിഐ നേതൃത്വം അനുനയനീക്കങ്ങള്‍ തുടരുകയാണ്. അതേസമയം തന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ എന്തുവേണമെന്നാണ് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം. പാർട്ടി സ്ഥാനങ്ങൾ ലഭിക്കാത്തതിനെ കുറിച്ചല്ല, തൻ്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണ് ഇപ്പോൾ ചിന്തയെന്നും മുകുന്ദൻ പറഞ്ഞു. എംഎൽഎ സ്ഥാനം പോയാൽ ജപ്തി നടക്കും. വീട് വിൽക്കണോ എന്നും ആലോചിക്കുന്നു.
മരണം വരെ പാർട്ടിയിൽ തുടരണം എന്നാണ് ആഗ്രഹം. പാർട്ടിയെ അങ്ങേയറ്റം സ്നേഹിക്കുന്നു. 55 വർഷമായി പ്രവർത്തിക്കുന്ന ഈ പാർട്ടിയാണ് ആശയപരമായി ഏറ്റവും നല്ല പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ക്ഷണിച്ചു എന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. ഒരു പാർട്ടിയും തൻ്റെയടുത്ത് വരാൻ ധൈര്യപ്പെടില്ലെന്നും മുകുന്ദൻ പറഞ്ഞു.
മുകുന്ദനും പാർട്ടിയും തമ്മിൽ പ്രശ്നമുണ്ടെന്ന മട്ടിൽ വാർത്തകൾ പുറത്തുവരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ജി ശിവാനന്ദൻ പ്രസ്താവനയിൽ വ്യക്തമാക്കി.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
CPI, Nattika MLA CC Mukundan: Mukundan's response was that he was now thinking about what he could do to avoid foreclosure of his house.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'മന്ത്രിമാര്‍ ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്നു, സ്പോണ്‍സര്‍മാര്‍ പവര്‍ക്കെട്ടില്‍ നിന്ന് രക്ഷിക്കുമോ?'


