കണ്ണൂരില്‍ ഉത്സവത്തിനിടെ സിപിഎം - ബിജെപി സംഘര്‍ഷം: ലാത്തി വീശി അടിച്ചോടിച്ച് പൊലീസ്- വിഡിയോ

മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘര്‍ഷം

CPM-BJP clash during festival in Kannur
സിപിഎം- ബിജെപി സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശിയപ്പോൾ
Last Updated :10 March 2026, 11:07 am IST

കണ്ണൂര്‍ : മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘര്‍ഷം. ചേരി തിരിഞ്ഞ് ഇരുവിഭാഗവും കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശനിയാഴ്ച ആരംഭിച്ച ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസമാണ് ചൊവ്വാഴ്ച. പുലര്‍ച്ചെ 2.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്. ചേരി തിരിഞ്ഞ് ഇരുവിഭാഗവും തമ്മില്‍ ഉന്തുംതള്ളുമായതോടെയാണ് പൊലീസ് ഇടപെട്ടത്. കഴിഞ്ഞ വര്‍ഷവും ക്ഷേത്രത്തില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

News Now

Summary

CPM-BJP clash during festival in Kannur: Police lathi-charged

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates