സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍

പുതുനഗരം വാരിയത്തുകളം എൻ ഷാജിയാണ്‌ അറസ്റ്റിലായത്

Shaji
Shaji
Last Updated :3 October 2025, 1:11 pm IST
Edited by :jayakumarna

പാലക്കാട്: പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പുതുനഗരം വാരിയത്തുകളം എൻ ഷാജിയാണ്‌ (35) അറസ്റ്റിലായത്. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ്.

സ്പോർട്സ് സാധനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ എത്തിയ പതിനാലുകാരനെയാണ് ലൈംഗികമായി ചൂഷണം ചെയ്തത്. തന്റെ സ്വകാര്യഭാഗം പ്രദർശിപ്പിച്ച ഷാജി, 14 വയസുകാരനെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

കുട്ടിയോടും സ്വകാര്യ ഭാഗം കാണിക്കാൻ ആവശ്യപ്പെടുകയും, കുട്ടിയുടെ ശരീരത്തിൽ സ്പര്‍ശിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കുട്ടി വീട്ടിലെത്തിയതിനു ശേഷം രക്ഷിതാക്കളോടു പറഞ്ഞതിനെ തുടർന്ന് പുതുനഗരം പൊലീസിൽ പരാതി നൽകുകയായിരുന്നു.

News Now

Summary

CPM branch secretary arrested in POCSO case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates