കൊല്ലം മേയര്‍ സ്ഥാനം പ്രസന്ന ഏണസ്റ്റ് ഇന്ന് രാജിവെക്കുമെന്നായിരുന്നു ഉഭയകക്ഷി ധാരണ

cpm-cpi clash
കൊല്ലം മധു Source by : ഫെയ്സ്ബുക്ക്
Last Updated :5 February 2025, 5:29 pm IST

News Now

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ ഭരണത്തെച്ചൊല്ലി സിപിഎം- സിപിഐ തര്‍ക്കം രൂക്ഷമാകുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ രാജിവെച്ചു. മേയര്‍ സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട ധാരണ സിപിഎം പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സിപിഐ പ്രതിനിധിയുടെ രാജി.

കൊല്ലം മേയര്‍ സ്ഥാനം പ്രസന്ന ഏണസ്റ്റ് ഇന്ന് രാജിവെക്കുമെന്നായിരുന്നു ഉഭയകക്ഷി ധാരണയുണ്ടായിരുന്നത്. എന്നാല്‍ പ്രസന്ന രാജിവെക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍സ്ഥാനം സിപിഐ ഉപേക്ഷിക്കുകയായിരുന്നു.

പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു രാജിയെന്ന് ഡെപ്യൂട്ടി മേയറായിരുന്ന കൊല്ലം മധു പറഞ്ഞു. അഞ്ചാം തീയതി മേയര്‍ രാജിവെച്ചില്ലെങ്കില്‍ സിപിഐയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് വൈകീട്ട് 4.55 ന് രാജി സമര്‍പ്പിച്ചതെന്ന് കൊല്ലം മധു വ്യക്തമാക്കി.

ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവിന് പുറമെ, രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരും രാജിവെച്ചിട്ടുണ്ട്. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവ് സോമന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സവിതാ ദേവി എന്നിവരാണ് രാജിവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates