ദുരിതാശ്വാസ ക്യാമ്പില്‍ തമ്മില്‍ തല്ലി സിപിഎം-സിപിഐ പ്രവര്‍ത്തകര്‍

തൃശൂരിലെ മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ക്യാമ്പിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്

സിപിഎം,സിപിഐ പതാകകള്‍
Last Updated :20 January 2024, 9:05 am IST
Edited by :migrator

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തൃശൂരിലെ മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ക്യാമ്പിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇരുവിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് ക്യാമ്പില്‍ സംഘര്‍ഷമുണ്ടായത്. ക്യാമ്പില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ ചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായത്. വെള്ളം കയറാത്ത ഭാഗങ്ങളില്‍നിന്ന് ആളുകളെ ക്യാമ്പില്‍ എത്തിച്ചെന്നും ആരോപണമുണ്ടായി. ഇതേത്തുടര്‍ന്ന് സിപിഐ, എഐവൈഎഫ്- സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

അതേസമയം, ക്യാമ്പിലുണ്ടായിരുന്ന എഐവൈഎഫ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം അകാരണമായി ആക്രമിച്ചെന്നാണ് എഐവൈഎഫ് നേതാക്കളുടെ ആരോപണം. സംഭവത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും മതിലകം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now