
കെവി തോമസ് ഇല്ല, എറണാകുളത്ത് സോഹന്‍ സീനുലാല്‍, തൃക്കാക്കരയില്‍ റോണ്‍ ബാസ്റ്റ്യനും സിപിഎം പരിഗണനയില്‍
ആലുവയില്‍ വ്യാപാരി-വ്യവസായി ഏകോപനസമിതി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ ജെ റിയാസിന്റെ പേര് പരിഗണിക്കുന്നു

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നടനും സംവിധായകനുമായ സോഹന്‍ സീനുലാലിനെ സിപിഎം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സിപിഎം നേതാവ് പി എന്‍ സീനുലാലിന്റെ മകനാണ് സോഹന്‍. മണ്ഡലത്തില്‍ പ്രൊഫ. കെ വി തോമസ്, എന്‍ സതീഷ് എന്നിവരുടെ പേരുകള്‍ നേരത്തെ പരിഗണിച്ചിരുന്നു. യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായാണ് എറണാകുളത്തെ കണക്കാക്കുന്നത്.
ജില്ലയിലെ മറ്റൊരു മണ്ഡലമായ ആലുവയില്‍ വ്യാപാരി-വ്യവസായി ഏകോപനസമിതി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ ജെ റിയാസിന്റെ പേര് പരിഗണിക്കുന്നു. റിയാസ് ഇപ്പോള്‍ ആലുവ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയാണ്. റിയാസിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചെങ്കിലും, ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്ത് അഭിപ്രായം അറിയിക്കട്ടെയെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് റിയാസിന്റെ പേര് ജില്ലാ കമ്മിറ്റിയിലേക്ക് സംസ്ഥാന നേതൃത്വം അയച്ചു. നേരത്തെ ബിജെപിയില്‍ നിന്നും സിപിഎമ്മിലെത്തിയ എ കെ നസീറിന്റെ പേരായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. തൃക്കാക്കരയില്‍ മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റ്യനെയാണ് പരിഗണിക്കുന്നത്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഭാരവാഹിയായിരുന്ന റോണ്‍ സുപ്രീംകോടതി അഭിഭാഷകനാണ്. മുമ്പ് മത്സരിച്ച ഡോ. ജോ ജോസഫിന്റെ പേരും പരിഗണിച്ചിരുന്നു.
കളമശ്ശേരി, കൊച്ചി, കോതമംഗലം, കുന്നത്തുനാട് സീറ്റുകളിൽ സിറ്റിങ് എംഎൽഎമാർ മത്സരിക്കുന്നതിന് സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേതന്നെ അംഗീകാരം നൽകിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ വൈപ്പിൻ എംഎൽഎയായിരുന്ന കെ എൻ ഉണ്ണികൃഷ്ണനെയാണ് പരിഗണിക്കുന്നത്. ഇതിൽ പ്രാദേശികമായി എതിർപ്പുയർന്നിട്ടുണ്ട്. വൈപ്പിനിൽ മഹിളാ അസോസിയേഷൻ നേതാവ് അഡ്വ. എം ബി ഷൈനി സ്ഥാനാർത്ഥിയാരുമെന്നാണ് റിപ്പോർട്ടുകൾ.
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Summary
CPM considering actor and director Sohan Seenulal for Ernakulam constituency in assembly elections
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

കണ്ണൂരും തിരുവനന്തപുരവും ഉൾപ്പെടെ ആറ് ജില്ലകളിൽ അഴിച്ചുപണിക്ക് സിപിഎം: ജില്ലാ സെക്രട്ടറിമാർ മാറിയേക്കും

പുനഃസംഘടിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി ജയരാജനും എംബി രാജേഷും ശിവന്‍കുട്ടിയും പങ്കെടുക്കും


