
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് സിപിഎം സജ്ജം: ഇപി ജയരാജന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ സിപിഎം തയ്യാറെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ സിപിഎം തയ്യാറെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. പുതുപ്പള്ളി അടക്കം എവിടെയും തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും ജയരാജന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രഖ്യാപനം വന്ന ശേഷം ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരത്തിലാണ് ചെയ്യുകയെന്നും ഇപി ജയരാജന് പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടായത്.
പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ കഴിഞ്ഞദിവസം വിജ്ഞാപനം ഇറക്കിയിരുന്നു. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതല്‍ നടപടികളിലേക്ക് കടക്കും. തുടര്‍ന്ന് പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. 2024 ജനുവരി 20നു മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണു ചട്ടം. ഒക്റ്റോബര്‍ അല്ലെങ്കില്‍ നവംബര്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞദിവസം കൂടിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇക്കാര്യം ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ കോട്ടയം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ മണിപ്പൂരില്‍ ആസൂത്രിത ക്രൈസ്തവ വേട്ട; കലാപഭൂമി ആക്കിയത് സംഘപരിവാര്‍ അജണ്ട: മുഖ്യമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Related News

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
