സിഐടിയു കൊടി നീക്കിയതിനെ തുടര്‍ന്ന് തര്‍ക്കവും ഭീഷണയും

Konni Adavi Eco Tourism
ഫോറസ്റ്റ് ഓഫീസിന് മുന്നിലെ പ്രതിഷേധം, കോന്നി അടവി എക്കോ ടൂറിസംSource by : ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്, ഫെയ്സ്ബുക്ക്
Last Updated :7 June 2024, 9:53 pm IST

News Now

പത്തനംതിട്ട: സിപിഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വന ഭൂമി കൈയ്യേറി സ്ഥാപിച്ച സിഐടിയു കൊടി നീക്കിയതിന് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടുമെന്ന് സിപിഎം നേതാവ് പരസ്യ ഭീഷണി മുഴക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദാണ് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ നേരെ പരസ്യമായി ഭീഷണി മുഴക്കിയത്. കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപ സിഐടിയു ഉൾപ്പെടെയുള്ള വിവിധ യൂണിയനുകളുടെ കൊടികൾ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. വനഭൂമിയിൽ കടന്ന് കയറിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates