സിപിഎം നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ മാരാരിക്കുളത്തെ രണ്ട് നേതാക്കളുടെ വീടിനു നേരെയാണ് കഴിഞ്ഞ മാസം ആക്രമണമുണ്ടായത്

Last Updated :20 January 2024, 8:32 am IST

ആലപ്പുഴ; സിപിഎം പ്രാദേശിക നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ കേസിൽ രണ്ട്  സിപിഎം  പ്രവർത്തകർ അറസ്റ്റിൽ. മാരാരിക്കുളം വടക്ക് സ്വദേശി അഭി ശിവദാസ് (25), പ്രവീൺ കുമാർ (40) എന്നിവർ ആണ് അറസ്റ്റിലായത്. ആലപ്പുഴ മാരാരിക്കുളത്തെ രണ്ട് നേതാക്കളുടെ വീടിനു നേരെയാണ് കഴിഞ്ഞ മാസം ആക്രമണമുണ്ടായത്. 

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രഭാ മധു സിപിഎം കണ്ണർകാട് ലോക്കൽ സെക്രട്ടറി എം സന്തോഷ്കുമാർ എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറായിരുന്ന അഭി ശിവദാസനെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന്റെ വൈരാ​ഗ്യമാണ് ആക്രമണത്തിന് കാരണമായത്. സിപിഎമ്മിലെ വിഭാഗീയത മുതലെടുത്ത് വ്യക്തിവിരോധം തീർക്കുകയായിരുന്നു ലക്ഷ്യമെന്ന് മാരാരിക്കുളം പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now