16 കാരിയെ പീഡിപ്പിച്ചു; സിപിഎം പ്രാദേശിക നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍

അഹമ്മദ് കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി അറിയിച്ചു

അഹമ്മദ് കബീർ/ ടിവി ദൃശ്യം
Last Updated :20 January 2024, 9:28 am IST
Edited by :migrator


പാലക്കാട് : സിപിഎം പ്രാദേശിക നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പന്നിയംകുറിശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. 

കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത അഹമ്മദ് കബീറിനെ ചോദ്യം ചെയ്യലിന് ശേഷം ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ഡിവൈഎഫ്‌ഐ ചെര്‍പ്പുളശ്ശേരി മുന്‍ ബ്ലോക്ക് കമ്മിറ്റി അംഗമാണ് അഹമ്മദ് കബീര്‍. പോക്‌സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അഹമ്മദ് കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now