സമ്മേളനങ്ങൾ നിശ്ചയിച്ച പ്രകാരം നടക്കും; മാറ്റമില്ലെന്ന് സിപിഎം

സമ്മേളനങ്ങൾ നിശ്ചയിച്ച പ്രകാരം നടക്കും; മാറ്റമില്ലെന്ന് സിപിഎം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

കൊച്ചി: കോവിഡ് വ്യാപനം കുറയുന്നതിന്റെ പശ്ചാത്തലത്തിൽ സമ്മേളനങ്ങൾ മാറ്റേണ്ടതില്ലെന്ന തീരുമാനവുമായി സിപിഎം. കോവിഡ് വ്യാപനത്തിൻറെ തീവ്രത കുറയുകയും നിയന്ത്രണങ്ങളിൽ അയവു വരുത്തുകയും ചെയ്ത സാഹചര്യത്തിൽ സമ്മേളനങ്ങൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടത്താൻ നേതൃത്വത്തിൽ ധാരണയായി. 

സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ കൊച്ചിയിൽ നടത്തും. പാർട്ടി കോൺഗ്രസ് ഏപ്രിലിലും, മാറ്റിവച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി അവസാനവും നടത്തും. ഈ മാസം 17 മുതൽ 20 വരെ ചേരുന്ന സംസ്ഥാന നേതൃ യോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. 

നരത്തെ ജനുവരി 28, 29, 30 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റുകയായിരുന്നു. ഹൈക്കോടതി വിധിയെത്തുടർന്നു കാസർകോട് ജില്ലാ സമ്മേളനം സിപിഎം ഒറ്റ ദിവസത്തിലൊതുക്കി. പിന്നീട് തൃശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു.

News Now