പൊലീസിന്റെ നടപടികള്‍ തുടര്‍ച്ചയായി വിമര്‍ശന വിധേയമാകുന്നതും യോഗത്തില്‍ ചര്‍ച്ചയായേക്കും

സിപിഎം പതാക /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

News Now

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സിപിഎം ജില്ലാ, സംസ്ഥാന സമ്മേളന തീയതികളില്‍ ഇന്ന് തീരുമാനമായേക്കും. ജില്ലാ സമ്മേളന സ്ഥലങ്ങള്‍ സംബന്ധിച്ച് ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു.

ഇത് സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. സംസ്ഥാന സമ്മേളനം എറണാകുളത്ത് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പൊലീസിന്റെ നടപടികള്‍ തുടര്‍ച്ചയായി വിമര്‍ശന വിധേയമാകുന്നതും യോഗത്തില്‍ ചര്‍ച്ചയായേക്കും. 

കോവിഡ് സാഹചര്യങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്‌കൂളുകള്‍ തുറക്കല്‍, തുടങ്ങിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ തലപ്പത്തെ മാറ്റങ്ങളും യോഗം ചര്‍ച്ച ചെയ്യും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates