സിപിഎം  സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ; ശശീന്ദ്രൻ വിഷയം ചർച്ചയാകും

നിയമസഭയിൽ മന്ത്രി ശശീന്ദ്രനെ  ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്

സിപിഎം പതാക /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

തിരുവനന്തപുരം : സിപിഎം  സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ചേരും. മന്ത്രി എ കെ ശശീന്ദ്രനെതിരായ ആരോപണം യോ​ഗം ചർച്ച ചെയ്യും.  കഴിഞ്ഞദിവസം ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും നിലപാട് പരസ്യപ്പെടുത്തിയിരുന്നില്ല. 

ശശീന്ദ്രനെതിരായ ആരോപണത്തില്‍ യുവതി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്നം ​ഗൗരവകരമാകുമോ എന്ന ആശങ്ക സിപിഎമ്മിനുമുണ്ട്. വിഷയത്തിൽ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സമരരം​ഗത്തിറങ്ങിയിട്ടുണ്ട്. 

നിയമസഭയിൽ മന്ത്രി ശശീന്ദ്രനെ  ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.  മന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, പാർട്ടിക്കർ തമ്മിലുള്ള പ്രശ്നത്തിലാണ് ശശീന്ദ്രൻ ഇടപെട്ടത് എന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. യുവതിയുടെ പരാതി സ്വീകരിക്കാൻ വൈകിയതിൽ ഡിജിപി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now