'ഇത് വ്യക്തിപൂജയോ പി ആര്‍ വര്‍ക്കോ?'; എ എ റഹിമിന് വിമര്‍ശനം

ജില്ലയിലെ  പൊലീസ് സ്റ്റേഷനുകള്‍ ആര്‍എസ്എസ് ശാഖകളായി മാറിയെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു

എ എ റഹിം/ ഫയൽ
Last Updated :20 January 2024, 8:59 am IST
Edited by :migrator

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റുമായ എഎ റഹിമിനെതിരെ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് റഹിമിനെതിരെ വിമര്‍ശനമുയര്‍ന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജു നിറയെ റഹിമിന്റെ പോസ്റ്റുകള്‍ മാത്രമാണ്. ഇത് വ്യക്തിപൂജയോ പി ആര്‍ വര്‍ക്കോ എന്നാണ് ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചത്. 

ജില്ലയിലെ ചില പൊലീസ് സ്റ്റേഷനുകള്‍ ആര്‍എസ്എസ് ശാഖകളായി മാറിയെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജില്ലയില്‍ ഡിവൈഎഫ്‌ഐയിലും വിഭാഗീയതയുണ്ടെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പലയിടങ്ങളിലും സംഘടനാ ദൗര്‍ബല്യമുണ്ടെന്നും സമ്മേളനം വിലയിരുത്തി. രണ്ടു ദിവസമായി നടന്ന ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ആണ് ഉദ്ഘാടനം ചെയ്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now