'തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായിയും ഗോവിന്ദനും; 46 വയസ്സായിട്ടും എഎ റഹീം ഡിവൈഎഫ്ഐ'; സമ്മേളനത്തില്‍ വിമര്‍ശനം
മൈക്ക് ഓപ്പറേറ്റര്‍മാരോട് പ്രതികരിക്കുന്ന രീതി, 'വീട്ടില്‍പ്പോയി ചോദിക്ക്' എന്ന പരാമര്‍ശം പാര്‍ട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കി

കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ സിപിഎം നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തുടങ്ങിയവര്‍ക്കെതിരെയാണ് പ്രധാന വിമര്‍ശനം. മൈക്ക് വിഷയം, വീട്ടില്‍പ്പോയി ചോദിക്ക് എന്ന പരാമര്‍ശം തുടങ്ങിയവ പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തി തിരിച്ചടിയുണ്ടാക്കിയെന്ന് സമ്മേളന പ്രതിനിധികള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. 46 വയസ്സായിട്ടും എ.എ. റഹീം ഡിവൈഎഫ്ഐയില്‍ തുടരുന്നത് ശരിയല്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷുമാണെന്നാണ് സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പിണറായിയുടെ ധാര്‍ഷ്ട്യവും പരാജയത്തിന് വലിയ കാരണമായി. മൈക്ക് ഓപ്പറേറ്റര്‍മാരോട് പ്രതികരിക്കുന്ന രീതി, 'വീട്ടില്‍പ്പോയി ചോദിക്ക്' എന്ന പരാമര്‍ശം പാര്‍ട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കി. ആളുകള്‍ക്ക് മനസ്സിലാക്കുന്ന ഭാഷയിലല്ല എം.വി. ഗോവിന്ദന് സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭാഷാപ്രയോഗം ശരിയല്ലെന്നും തിരുത്തണമെന്നും വിമര്‍ശനം ഉയര്‍ന്നു.
എംവി ഗോവിന്ദന്റെയും കെകെ രാഗേഷിന്റെയും പ്രവര്‍ത്തനഫലമായാണ് കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍പ്പോലും പാര്‍ട്ടി പരാജയപ്പെട്ടത്. ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ രാഗേഷ് പൂര്‍ണ പരാജയമാണ്. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ നേതാവായ റഹീം തിരുവനന്തപുരത്തെ ജില്ലാ സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല. 35 വയസ്സായ മേഖലാ ഭാരവാഹികളെ മാറ്റാന്‍ തിടുക്കംകാണിക്കുന്ന അതേ നേതൃത്വമാണ് 46 വയസ്സായിട്ടും എ.എ. റഹീമിനെ ഡിവൈഎഫ്ഐയില്‍ത്തന്നെ തുടരാന്‍ അനുവദിക്കുന്നതെന്നും വിമര്‍ശനമുണ്ടായി.
WHAT TO READ NEXT

എസ് ശ്രീജിത്തിന് പകരം പി വിജയന് ശബരിമല കോര്‍ഡിനേറ്റര്‍
WHAT TO READ NEXT

'എല്‍ നിനോ' മത്തി കുറയ്ക്കും; പൊന്നുവില നല്‍കേണ്ടി വരും; പഠനം
Criticism against Pinarayi and MV Govindan at DYFI Kottayam District Conference
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ





