
കാന്തപുരത്തിന്റെ സ്ത്രീ സ്വാതന്ത്ര്യ പരാമര്‍ശം: യൂത്ത് ലീഗ് സമ്മേളനത്തില്‍ ഭിന്നസ്വരവുമായി കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും
കാന്തപുരത്തിന് അനുയായികളോട് മതകാര്യങ്ങള്‍ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി

മലപ്പുറം: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പരാമര്‍ശം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയായി. വിഷയത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനുമായി ലീഗ് നടത്തിയ ഇടപെടലുകള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയപ്പോള്‍, കാന്തപുരത്തിന്റെ പരാമര്‍ശത്തെച്ചൊല്ലിയുള്ള ബിജെപി വിമര്‍ശനത്തെ കെഎം ഷാജി ചോദ്യം ചെയ്തു. അതേസമയം, കാന്തപുരത്തിന് മതപണ്ഡിതനെന്ന നിലയില്‍ തന്റെ അനുയായികളോട് മതകാര്യങ്ങള്‍ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് കുറ്റൂര്‍ വ്യക്തമാക്കി.
'സ്ത്രീശാക്തീകരണം ഇന്ന് കേരളത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാണ്. സ്ത്രീകളുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനുമായി മുസ്ലിം ലീഗ് എന്നും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് നല്കിയ വികസന, ശാക്തീകരണ, വിദ്യാഭ്യാസ അവസരങ്ങളുടെ ഫലമായി ഇന്ന് എല്ലാ മേഖലകളിലും അവര്‍ മുന്‍നിരയില്‍ എത്തി. ഇതുകൊണ്ട് മാത്രം മതിയാകില്ല. അവരുടെ കൂടുതല്‍ വികസനത്തിനായി പുതിയ നയങ്ങളാണ് ഞങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്' -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാന്തപുരത്തിന്റെ പരാമര്‍ശത്തിന്റെ പേരില്‍ മുസ്ലിം ലീഗിനെ മാധ്യമങ്ങളും കേരളത്തിലെ ബിജെപി നേതൃത്വവും ലക്ഷ്യമിടുകയാണെന്ന് കെഎം ഷാജി ആരോപിച്ചു. 'എപി അബൂബക്കര്‍ മുസ്ലിയാര് എന്റെ നേതാവല്ല, അദ്ദേഹം എന്റെ പാര്‍ട്ടിയുടെ ഭാഗവുമല്ല. അതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം എനിക്കില്ല. എന്നാല്‍, എന്തുകൊണ്ടാണ് ഞാന്‍ വിഷയത്തില്‍ പ്രതികരിക്കാത്തതെന്ന് ബിജെപി നേതാക്കള്‍ നിരന്തരം ചോദിക്കുന്നു. കെ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. എന്നാല്‍, ആദ്യം സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള അവരുടെ നിലപാട് വ്യക്തമാക്കണം. ഡല്‍ഹിയില്‍ നടന്ന കോക്കറോച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത വനിതാ വിദ്യാര്‍ഥികള്‍ക്കെതിരെ അവരുടെ നേതാവായ ടിജി മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് അവര്‍ ആത്മപരിശോധന നടത്തണം' -ഷാജി പറഞ്ഞു.
കാന്തപുരത്തെ പിന്തുണച്ച് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഷരീഫ് കുറ്റൂരും രംഗത്തെത്തി. മതപണ്ഡിതനെന്ന നിലയില്‍ തന്റെ അനുയായികളോട് മതപരമായ കാര്യങ്ങള്‍ സംസാരിക്കാനുള്ള കാന്തപുരത്തിന്റെ അവകാശത്തെ രാഷ്ട്രീയ സമ്മര്‍ദങ്ങളുടെയും സൈബര്‍ ആക്രമണങ്ങളുടെയും പേരില്‍ ചോദ്യം ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. 'മാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരെ അജണ്ടകള്‍ സൃഷ്ടിക്കുകയാണ്. റോഡില്‍ കാന്തപുരത്തിന്റെ കോലം കത്തിക്കുമ്പോഴും ഞങ്ങള്‍ നിശബ്ദരായി നില്‍ക്കേണ്ടിവരുന്നു. തന്റെ ശിഷ്യന്മാരോട് സംസാരിക്കാന്‍ കാന്തപുരത്തിന് അവകാശമുണ്ട്' -ഷരീഫ് കുറ്റൂര്‍ പറഞ്ഞു.
WHAT TO READ NEXT

കാന്തപുരത്തിന്റെ പ്രസ്താവന പണ്ഡിതോചിതം; ന്യായീകരിച്ച് സാദിഖലി തങ്ങൾ
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Kantapuram's Women's Freedom Remark Sparks Debate at Youth League Meet: Kunhalikutty and KM Shaji Voice Differing Views
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


