'ആ പണി ഇവിടെ നടക്കില്ല'; സൈബർ തട്ടിപ്പ് സംഘത്തിന്റെ കള്ളി പൊളിച്ച് വിദ്യാർഥി

ഒരു മണിക്കൂറോളം തട്ടിപ്പ് സംഘം അശ്വഘോഷിനെ കുടുക്കാൻ ശ്രമിച്ചു

digital arrest
സൈബർ തട്ടിപ്പ് സംഘത്തിന്റെ കള്ളി പൊളിച്ച് വിദ്യാർഥിസ്ക്രീന്‍ഷോട്ട്
Edited by :Anju
Last Updated :19 നവംബർ 2024, 8:25 pm IST

തിരുവനന്തപുരം: സൈബർ തട്ടിപ്പ് സംഘത്തിന്‍റെ കള്ളി പൊളിച്ച് വിദ്യാർഥി. മുംബൈ സൈബർ ക്രൈം പൊലീസ് എന്ന പേരിലായിരുന്നു തട്ടിപ്പ്. ഡിജിറ്റൽ അറസ്റ്റ് ആണെന്ന് പറഞ്ഞ് പേരൂർക്കട സ്വദേശി അശ്വഘോഷിനെയാണ് വിളിച്ചത്.

ഒരു മണിക്കൂറോളം തട്ടിപ്പ് സംഘം അശ്വഘോഷിനെ കുടുക്കാൻ ശ്രമിച്ചു. എന്നാൽ വലയിൽ വീഴാതെ വിദ്യാർഥി തട്ടിപ്പ് സംഘത്തെ കാമറയിൽ പകർത്തി.

ഇന്ന് ഉച്ചയോടെയാണ് അശ്വഘോഷിന് തട്ടിപ്പ് സംഘത്തിന്റെ വിളി വന്നത്. ഒരു മണിക്കൂറോളം ശ്രമിച്ചെങ്കിലും വിദ്യാർ‌ഥിയെ കുരുക്കാൻ കഴിയുന്നില്ലെന്ന് വന്നതോടെ സംഘം ഫോൺ കട്ട് ആക്കി മുങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now