
News Now
രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര് ശ്രീലേഖ

സയന്സ് ഫിക്ഷന് സിനിമയല്ല! പറക്കും കാര് അവതരിപ്പിച്ച് മസ്ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല് വേഗം- വിഡിയോ

അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്, രണ്ട് വാക്കില് മറുപടി നല്കി വൈഭവ്

കയ്യിൽ രണ്ട് തോക്ക്, ടെറർ ലുക്കിൽ നസ്ലിൻ; 'ബാച്ച്ലർ പാർട്ടി Deux' ലെ ലുക്ക് പോസ്റ്റർ പുറത്ത്

ഇടുക്കി; അമ്മ മരിച്ചത് അറിയാതെ ഉറുമ്പരിക്കുന്ന മൃതദേഹത്തിനൊപ്പം കഴിഞ്ഞ് മകൾ. നെടുങ്കണ്ടം പച്ചടി കലാസദനം അമ്മിണി കലാസദനം (70) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. എന്നാൽ അമ്മ മരിച്ചു കിടക്കുകയാണെന്ന് മാനസികാസ്വാസ്ഥ്യമുള്ള മകൾ ശശികല (40) അറിഞ്ഞില്ല. മൂന്നു രാത്രിയും പകലുമാണ് ഉറുമ്പരിച്ചു കിടക്കുന്ന മൃതദേഹത്തിനൊപ്പം കട്ടിലിൽ ശശികല കഴിഞ്ഞത്.
രണ്ടുദിവസമായി വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് ആരെയും കാണാതായതോടെ ചൊവ്വാഴ്ച വൈകിട്ട് അയൽവാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയിൽ കണ്ടത്. ഉറുമ്പരിച്ച് കട്ടിലിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതേ കട്ടിലിൽ മകളും കിടക്കുകയായിരുന്നു.
അമ്മിണി പലതരം രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ വലതു കാൽ മുറിച്ചുമാറ്റിയിരുന്നു. പാലിയേറ്റീവ് നഴ്സുമാർ വീട്ടിലെത്തി ചികിത്സ നൽകിയിരുന്നു. ഇവരുടെ ഭർത്താവ് ഒന്നര മാസം മുൻപു മരിച്ചിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെ സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി. മൃതദേഹം സംസ്കരിച്ചു.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര് ശ്രീലേഖ

സയന്സ് ഫിക്ഷന് സിനിമയല്ല! പറക്കും കാര് അവതരിപ്പിച്ച് മസ്ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല് വേഗം- വിഡിയോ

